
ന്യൂഡല്‍ഹി: പലസ്തീന്‍- ഇസ്രയേല്‍ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയ എയര്‍ ഇന്ത്യ അവിടെ ഉണ്ടായിരുന്ന ജീവനക്കാരെ തിരികെ ഇന്ത്യയില്‍ എത്തിച്ചു. യുദ്ധംപൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഒക്ടോബര്‍ 7ൻറെ ഫ്ലൈറ്റ് പെട്ടെന്ന് റദ്ദാക്കുകയായിരുന്നു. തിരികെ വരാനുള്ള ഫ്ലൈറ്റിനുള്ള പൈലറ്റും ക്യാബിൻ ക്രൂവും മറ്റ് രണ്ട് ഉദ്യോഗസ്ഥരുമടക്കം 10 പേര്‍ ടെല്‍ അവീവില്‍ ഉണ്ടായിരുന്നു. അവരെ ഇത്യോപിയയിലെ ആഡിസ് അബാബയില്‍ എത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്.
ടെല്‍ അവീവിലേക്കുള്ള എല്ലാ എയര്‍ ഇന്ത്യ ഫ്ലൈറ്റുകളും ഒക്ടോബര്‍ 14 വരെ റദ്ദാക്കിയിട്ടുണ്ട്. ആഴ്ചയില്‍ 5 ദിവസം ടെല്‍ അവീവിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ഉണ്ടായിരുന്നു. ഈ കാലയളവില്‍ ടെല്‍ അവീവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും എല്ലാ സഹായവും എയര്‍ ഇന്ത്യ ഉറപ്പുനല്‍കി.










