
കൊച്ചി: ഗള്‍ഫിലുള്ള മലയാളി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഒക്ടോബര്‍ 23 മുതല്‍ എന്നും എയര്‍ ഇന്ത്യയുടെ കൊച്ചി – ദോഹ ഡയറക്ട് ഫ്ളൈറ്റ് സര്‍വീസ് ഉണ്ടായിരിക്കും. കൊച്ചി ഇൻ്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചയ്ക്ക് 1.30 നു പുറപ്പെടുന്ന എഐ 935 വിമാനം അവിടുത്തെ പ്രാദേശിക സമയം 3.45 ന്എത്തും. ദോഹയില്‍നിന്ന് തിരിച്ചുള്ള എഐ 954 വിമാനം കൊച്ചിയില്‍ 11.35 ന് എത്തിച്ചേരും. എ 320 നിയോ എയര്‍ക്രാഫ്റ്റില്‍ 162 സീറ്റുകളാണ് ഉള്ളത്. ഇക്കോണനിയില്‍ 150, ബിസിനസ് ക്ളാസില്‍ 12. ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയേയും കേരളത്തിൻ്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസിനെ പ്രതീക്ഷയോടെയാണ് എയര്‍ ഇന്ത്യ കാണുന്നത്.
കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് ഇപ്പോള്‍ എന്നും എയര്‍ ഇന്ത്യ ഫ്ളൈറ്റ് ഉണ്ട്. ഒക്ടോബര്‍ 29 മുതല്‍ എയര്‍ ഇന്ത്യ ,തിരുവനന്തപുരം -ദോഹ നോണ്‍ സ്റ്റോപ് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ നാലു ദിവസമാണ് സര്‍വീസ്.