ശ്വാസം മുട്ടി ഡൽഹിയിലെ ജനം; ഈ വർഷത്തെ ഉയർന്ന വായു മലിനീകരണം

ന്യൂഡൽഹി∙ വായുമലിനീകരണത്തിൽ പൊറുതിമുട്ടി ഡൽഹി. ഈ വർഷത്തെ ഏറ്റവും ഉയർന്ന മലിനീകരണമാണ് ഡൽഹിയിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വായുമലിനീകരണം ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഡൽഹി. 2013നുശേഷം ഏറ്റവും രൂക്ഷമായ മലിനീകരണമാണ് ഈ വർഷം അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഇതേ സാഹചര്യം തുടരുമെന്നാണു കരുതുന്നത്.

മലിനവായു ശ്വസിക്കുന്നതുമൂലം ഡൽഹിയിൽ താമസിക്കുന്നവരുടെ ആയുസ്സ് 10 വയസ്സുവരെ കുറയുന്നുവെന്ന് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ എനർജി പോളിസി ഓഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

പൊടി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർമാണ പ്രവർത്തനങ്ങളിലുൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 346ൽനിന്ന് 500 ആയി ഉയർന്നു. എക്യുഐ 60ന് മുകളിൽ എത്തുന്നത് ആരോഗ്യത്തിന് നല്ലതല്ല.

ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നതാണു വായു മലിനമാകാൻ പ്രധാന കാരണം. മലിനീകരണം കുറയ്ക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നാണ് ഇപ്പോത്തെ സാഹചര്യം വ്യക്തമാക്കുന്നത്.

അതേസമയം, പ‍ഞ്ചാബ്, ഹരിയാന, തലസ്ഥാനത്തോടു ചേർന്നുള്ള രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞുവെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 29 വരെ 13,964 തവണ കത്തിച്ചതായാണ് കണക്ക്. 2022ൽ ഇതേസമയം 6,391 തവണ വൈക്കോൽ കത്തിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.

More Stories from this section

family-dental
witywide