ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യയിലെ പുതിയ ബജറ്റ് വിമാനം ‘ആകാശ എയര്‍’

കുവൈറ്റ് സിറ്റി: ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. കുറഞ്ഞ നിരക്കില്‍ കുവൈറ്റ് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസ് നടത്തുക. കുവൈത്ത്, സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരിന്റെ അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ആകാശ എയര്‍ സിഇഒ വിനയ് ദുബെ പറഞ്ഞു.

വിദേശ സര്‍വീസുകള്‍ നടത്തുന്നതിന് കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ആകാശ എയര്‍ കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. 2024 മാര്‍ച്ച് അവസാനത്തോടെയായിരിക്കും കമ്പനി അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കുവൈത്ത്, സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ അംഗീകാരം പരമാവധി നാല് മാസങ്ങള്‍ക്കകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനയ് ദുബേ വ്യക്തമാക്കി.

More Stories from this section

family-dental
witywide