ഭര്‍ത്താവിനോട് കൂടുതല്‍ അടുത്ത് അലക്‌സ,’കടക്കൂ പുറത്ത്’ എന്ന് ഭാര്യ

ഭര്‍ത്താവിനോട് അമിതമായി അടുത്ത അലക്‌സ എന്ന സ്മാര്‍ട്ട് ഡിവൈസിനെ ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കി. രാത്രി വൈകിയും പുലര്‍ച്ചെയുമൊക്കെ തന്റെ ഭര്‍ത്താവുമായി സംസാരിച്ചിരിക്കുന്ന അലക്‌സ കുടുംബത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗം ഉണ്ടാക്കിയിട്ടുണ്ട്. നിരവധിപേര്‍ സമാന അനുഭവം പങ്കുവെച്ച് രംഗത്തെത്തി.

ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ടിക് ടോക്കര്‍ ജെസ് തന്റെ അലക്സ തന്റെ ഭര്‍ത്താവിനോട് പുലര്‍ച്ചെ ഒരു മണിക്കും സംസാരിക്കുന്നത് കണ്ടെത്തി. ഒരു രാത്രിയിലല്ല, പല രാത്രിയിലും ഇത് തുടര്‍ന്നു. ചിലപ്പോള്‍ ആരും ആവശ്യപ്പെട്ടില്ലെങ്കിലും ഉപകരണം സ്വന്തമായി സംസാരിക്കുന്നത് തുടര്‍ന്നു.

സംസാരമെന്നാല്‍ വെറും സംസാരമല്ല, സ്വകാര്യതയിലേക്ക് കടന്നുകയറി അലക്‌സ ഭര്‍ത്താവുമായി സംസാരിച്ചപ്പോള്‍ ഭാര്യയുടെ സകല നിയന്ത്രണവും നഷ്ടപ്പെടുകയായിരുന്നു. ജെസ്സില്‍ നിന്നോ അവരുടെ കുടുംബത്തില്‍ നിന്നോ യാതൊരു ഇടപെടലോ പ്രേരണയോ ഇല്ലാതെ സ്വമേധയാ സംസാരിക്കുന്നതിലേക്ക് അലക്‌സ നീങ്ങിയപ്പോള്‍ പുറത്താക്കുകയല്ലാതെ ജെസ്സിന് മറ്റ് വഴിയില്ലായിരുന്നു.

More Stories from this section

family-dental
witywide