
ന്യൂഡല്‍ഹി : മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സില്‍ തടഞ്ഞുനിര്‍ത്തിയ 303 ഇന്ത്യന്‍ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനത്തിന് തിങ്കളാഴ്ച യാത്ര പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാര്‍ ഇന്ന് പുറപ്പെടുമെന്നാണ് കരുതുന്നത്.
303 ഇന്ത്യക്കാരുമായി പറന്ന വിമാനം ഫ്രഞ്ച് അധികൃതര്‍ പിടിച്ചിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് പുറപ്പെടുന്നതിന് അനുമതി നല്‍കി.
എന്നാല്‍ വിമാനം എവിടേക്കാണ് പോകുകയെന്ന് വ്യക്തമല്ല. യാത്രക്കാര്‍ ഉള്ള ഇന്ത്യയിലേക്കോ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യസ്ഥാനമായ നിക്കരാഗ്വയിലേക്കോ അല്ലെങ്കില്‍ പറന്നുയര്‍ന്ന ദുബായിലേക്കോ ഇതിന് യാത്ര ചെയ്യാമെങ്കിലും ലക്ഷ്യസ്ഥാനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.