മിസ്സിസാഗയിൽ അൽഫോൻസ കത്തീഡ്രൽ പിക്നിക്

മിസ്സിസാഗ: തട്ടുകടയും ബാർബിക്യുവും കളിചിരികളുമായി സെന്റ് അൽഫോൻസ് സിറോ മലബാർ കത്തീഡ്രൽ പിക്നിക്. മിസ്സിസാഗവാലി പാർക്കിൽ നടത്തിയ പിക്നിക്കിൽ യുവജനങ്ങൾ ഉൾപ്പെടെയുള്ള ഇടവകാംഗങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

കലാ-കായിക മൽസരങ്ങളിലും മറ്റും സ്ത്രീകളും കുട്ടികളു മുതിർന്നവരുമെല്ലാം പങ്കാളികളായി.

കത്തീഡ്രൽ വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോയൽ ജോസഫ്, ട്രസ്റ്റിമാരായ സന്തോഷ് ജേക്കബ്, ഇന്ദു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.