ആമസോൺ മേധാവി ജെഫ് ബെസോസ് സിയാറ്റിൽ വിട്ടു, ഇനി ജീവിതം മയാമിയിൽ

ആമസോൺ മേധാവി ജെഫ് ബെസോസ് സിയാറ്റിലിൽ നിന്ന് മയാമിയിലേക്ക് മാറി. അദ്ദേഹത്തിൻ്റെ കുട്ടിക്കാലം മുതൽ ഇന്നുവരെ, അയാളുടെ എല്ലാ ഉയർച്ചകൾക്കും സാക്ഷിയായിരുന്ന ഇടമാണ് സിയാറ്റിൽ. ഏറെ വൈകാരികമായ ഒരു യാത്രാമൊഴി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ ഞാൻ ഏറ്റവും കൂടുതൽ കാലം ജീവിച്ചത് ഇവിടെയാണ്. സുന്ദരമായ ഒരുപാട് ഓർമകൾ എനിക്ക് ഇവിടം സമ്മാനിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പോവുക എന്നത് വളരെ വൈകാരികമായ ഒരു തീരുമാനമാണ്.. സിയാറ്റിൽ.. നീ എന്നും എൻ്റെ ഹൃദയത്തിൻ്റെ ഒരു തുണ്ടായിരിക്കും..’ ഒപ്പം 1994 ഒരു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആമസോണിൻ്റെ തുടക്കകാലത്തെ ഒരു വിഡിയോയാണ് അത്. സിയാറ്റിലിലെ ഒരു ഗാരേജിലായിരുന്നു ആദ്യകാലം. അവിടെ നിന്നാണ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ കോർപറേറ്റ് സ്ഥാപനമായി ആമസോൺ വളർന്നത്.

ആ വിഡിയോയെ കുറിച്ചുള്ള ഓർമകളും ബെസോസ് പങ്കിട്ടു. ‘ആമസോണിന് തുടക്കമിട്ട ഗാരേജാണ് വിഡിയോയിൽ. ആമസോണിൻ്റെ ആദ്യത്തെ ഓഫിസ് ടൂറാണിത്. എൻ്റെ പിതാവാണ് ക്യാമറ ചലിപ്പിക്കുന്നയാൾ. എന്നും എൻ്റെ മാതാപിതാക്കളായിരുന്നു എൻ്റെ ഏറ്റവും വലിയ ശക്തി… ‘ അദ്ദേഹം കുറിച്ചു.

മയാമിയിൽ അദ്ദേഹത്തിൻ്റെ മാതാപിതാക്കളുടെ അടുത്തേക്കാണ് ബെസോസ് താമസം മാറ്റുന്നത്. അദ്ദേഹത്തിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള സ്പേസ് കമ്പനി ബ്ലൂ ഒറിജിൻസിൻ്റെ പ്രവർത്തനം കേപ് കാനാവറിലാണ്. അതിൽ കുറച്ചു കൂടി ശ്രദ്ധ പതിപ്പിക്കാൻ കൂടിയാണ് ഈ മാറ്റം.

ആമസോണിൻ്റെ വരവും വളർച്ചയും കലിഫോർണിയയിലെ സിയാറ്റിൽ മേഖലയിൽ വലിയ വികസനവും വ്യവസായങ്ങളും കൊണ്ടുവന്നിരുന്നു. ഒരുപാട് ഇന്ത്യക്കാർ അവിടെ ജോലിചെയ്യുന്നുണ്ട്. എന്നാൽ ബെസോസിൻ്റെ മാറ്റം സിയാറ്റിലിനു നഷ്ടവും മയാമിക്ക് പുതിയ പ്രതീക്ഷയുമാണ്.

Amazon boss Jeff Bezos says bye to Seattle.

More Stories from this section

family-dental
witywide