
വാഷിംഗ്ടണ്‍ : ഇസ്രായേല്‍ പതാക അപമാനിച്ചുവെന്ന് ആരോപിച്ച് തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിനിയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ജോര്‍ജിയയിലെ അധ്യാപകനെ അറസ്റ്റ് ചെയ്തു. പോലീസ് റിപ്പോര്‍ട്ടില്‍, ബെഞ്ചമിന്‍ റീസെന്ന അധ്യാപകനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ തീവ്രവാദ ഭീഷണിയും കുട്ടികളോടുള്ള ക്രൂരതയും അടക്കമുള്ള കുറ്റം ചുമത്തിയതായി വിവരമുണ്ട്.
വാര്‍ണര്‍ റോബിന്‍സ് മിഡില്‍ സ്‌കൂള്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് റീസ് ഏഴാം ക്ലാസ് സോഷ്യല്‍ സ്റ്റഡീസ് അധ്യാപകനാണ്.
ഡിസംബര്‍ 7 ന് ഒരു ഇടനാഴിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളോട് റീസ് ബഹളം വയ്ക്കുന്നത് കണ്ട മറ്റൊരു അധ്യാപകനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.










