
വാഷിംഗ്ടണ്‍ : എട്ടു വയസുകാരി മകളുടെ മുന്നില്‍വെച്ച് മുന്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് അമേരിക്കന്‍ യുവതി മരിച്ചു. ഹവായിയന്‍ സോഷ്യല്‍ മീഡിയ താരവും സംരഭകയുമായ തെരേസ കച്യൂല എന്ന 33-കാരിയെയാണ് വേര്‍പിരിഞ്ഞ ഭര്‍ത്താവ് ജേസണ്‍ കാച്ചുവേല (44) തലയ്ക്ക് മാരകമായി വെടിവെച്ച് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ പേള്‍റിഡ്ജ് സെന്ററിലാണ ഹൃദയഭേദകമായ സംഭവം ഉണ്ടായത്. തെരേസയെ വെടിവെച്ചതിനു പിന്നാലെ സംഭവ സ്ഥലത്തുനിന്നും ഓടിപ്പോയ ജേസണ്‍ കാച്ചുവേല സ്വയം വെടിവച്ച് മരിച്ചു.
മൂന്ന് കുട്ടികളുടെ അമ്മയും വൈപാഹുവിലെ ഹൗസ് ഓഫ് ഗ്ലാം ഹവായ് എല്‍എല്‍സി ഉടമയുമായ തെരേസയുടെ ദാരുണമായ അന്ത്യത്തിന് സാക്ഷ്യം വഹിച്ചത് ഒപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകളാണ്. വെടിവയ്പ്പ് കണ്ടുവെന്നും അവളുടെ പിതാവാണ് ഇത് ചെയ്തതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
വേര്‍പിരിഞ്ഞ ഭര്‍ത്താവിനെതിരെ സംരക്ഷണം നല്‍കാനുള്ള ഉത്തരവിനായുള്ള തെരേസയുടെ അപേക്ഷയ്ക്ക് അനുകൂല വിധി വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ദാരുണമായ സംഭവം ഉണ്ടായത്.














