
പത്തനംതിട്ട: മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ കടക്കുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൈലപ്ര സ്വദേശിയായ ജോര്‍ജ് ഉണ്ണുണ്ണി എന്ന 73കാരനാണ് കൊല്ലപ്പെട്ടത്. വായില്‍ തുണി തിരുകി കൈയും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് ജോര്‍ജിന്റെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാനെത്തിയ കൊച്ചുമകനാണ് മൃതദേഹം ആദ്യം കണ്ടത്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിലുണ്ടായിരുന്ന മാലയും നഷ്ടപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് നിലവില്‍ കരുതുന്നത്. കട പൊലീസ് സീല്‍ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്. മൈലപ്ര ബാങ്ക് സെക്രട്ടറിയുടെ പിതാവാണ് ജോര്‍ജ്. കട പൊലീസ് സീല്‍ ചെയ്തു. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്ക് ജോര്‍ജ് കടയടച്ചുപോകാറാണ് പതിവ്.