
ഫ്ളോറിഡ: വടക്കുകിഴക്കൻ ഫ്ലോറിഡയിലെ നിർമ്മാണ തൊഴിലാളികൾ യുഎസിൽ കുഴിച്ചിട്ടിരിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിലെയെന്ന് കരുതപ്പെടുന്ന ബോട്ട് കണ്ടെത്തി. റോഡ് നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് 100 വർഷം പഴക്കമുള്ള ബോട്ട് ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ ജീവനക്കാർ കണ്ടെത്തിയത്.
റോഡുപണി തൽക്കാലം നിർത്തിവച്ച് ബോട്ട് പൂർണമായും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികൾ. ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ ഇത് ചരിത്രപരമായ ഒരു തടി കപ്പലാണെന്ന് സ്ഥിരീകരിച്ചു.
സെര്‍ച്ച് (സൗത്ത് ഈസ്റ്റേണ്‍ ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ച് ഇൻക്) എന്ന തെക്കുകിഴക്കൻ പുരാവസ്തു ഗവേഷണ സ്ഥാപനത്തിലെ പുരാവസ്തു ഗവേഷകര്‍ 19-ാം നൂറ്റാണ്ടിലേതാണ് ഈ ബോട്ടെന്ന് സ്ഥിരീകരിച്ചു.
ബോട്ട് കുഴിച്ചെടുക്കുന്നതിനിടെ പഴയ സെറാമിക് പാത്രങ്ങള്‍, കുപ്പികള്‍, തുരുമ്ബിച്ച ഇരുമ്ബ് കഷണങ്ങള്‍, ബോട്ടില്‍ ഉപയോഗിച്ചിരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍, അസ്ഥി കഷണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിനോ പൊതുഗതാഗതത്തിനോ ഉപയോഗിക്കാവുന്ന കപ്പലുകളുടെ സവിശേഷതകളാണ് ഇതിനുള്ളതെന്ന് സെര്‍ച്ച് വൈസ് പ്രസിഡന്‍റ് ജെയിംസ് ഡെല്‍ഗാഡോ വ്യക്തമാക്കി.















