ഡാലസിലെ ആനന്ദ് ബസാർ ഓഗസ്റ്റ് 12 ന്‌

ഇന്ത്യൻ അസോസിയേഷൻ ഓഫ് ടെക്സസ് ഓഗസ്റ്റ് 12 ന് ഡാലസിൽ ആനന്ദ് ബസാർ സംഘടിപ്പിക്കുന്നു. എഴുപത്തി ആറാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം ഗംഭീരമായ ആഘോഷത്തോടെയാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. 

ഇന്ത്യന്‍ ഐഡല്‍ ഫെയിം ഡാനിഷിന്റെയും സയാലിയുടെയും തത്സമയ സംഗീതത്തിനൊപ്പം, അതിശയകരമായ വെടിക്കെട്ട്, രുചികരമായ ഭക്ഷണം, ഉന്മേഷദായക പാനീയങ്ങൾ, എല്ലാ പ്രായക്കാർക്കും ആസ്വാദ്യകരമായ ആക്ടിവിറ്റികള്‍ എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ആദ്യമായി മധ്യപ്രദേശ് അസോസിയേഷൻ ഓഫ് ഡാലസ് ആനന്ദ് ബസാറിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ പരിപാടിക്കുണ്ട്. ഡാലസ് ഫോർട്ട് വർത്ത് ഏരിയയിൽ നിന്നുള്ള എല്ലാ എംപിമാരുടെയും സാന്നിധ്യം പരിപാടിയിലുണ്ടാകും. ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിലെ ഇവരുടെ ബൂത്ത് സന്ദർശിക്കുകയും ചെയ്യുക. 

സ്ഥലം: ഫ്രിസ്കോ റഫ് റൈഡേഴ്സ് ബോൾപാർക്ക്, 7300 റഫ് റൈഡേഴ്സ് ട്രയൽ, ഫ്രിസ്കോ, ടെക്സസ്, യു.എസ്. സമയം: 4:00 PM മുതൽ 10:00 PM വരെ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സുഷമ മൽഹോത്ര 214-404-9713

More Stories from this section

family-dental
witywide