
ലോസാഞ്ചൽസ് : രക്ഷപ്പെടാൻ ഒരിടവുമില്ലാതെ തളഞ്ഞുകിടക്കുന്ന ജനതയുടെ നേരെ ബോധപൂർവം നടത്തുന്ന ആക്രമണമാണ് ഗാസയിലേതെന്ന് പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലിന ജോളി . ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്ന ആക്രമണത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിലാണ് ആഞ്ജലിനയുടെ പ്രതികരണം. രണ്ട് ദശാബ്ദത്തോളമായി തുറന്ന ജയിൽ പോലെയായിരുന്ന ഗാസ അതിവേഗം ഒരു ശവപ്പറമ്പായിയെന്ന് ആഞ്ജലിന കുറിച്ചു. ഗാസയിലെ ദുരന്തത്തിന്റെ ദൃശ്യവും ആഞ്ജലിന പങ്കുവച്ചു.
കൊല്ലപ്പെട്ടവരിൽനല്ലൊരു ശതമാനവും നിരപരാധികളാണ്. കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന ദശലക്ഷക്കണക്കിന് പലസ്തീനിയൻ സിവിലിയൻമാർ കൂട്ടമായി ശിക്ഷിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ലോകം കാണുന്നുണ്ട്.ഭക്ഷണവും മരുന്നും മാനുഷിക സഹായവുമില്ലാതെ അന്താരാഷ്ട്ര നിയമങ്ങളുൾപ്പെടെ ലംഘിച്ചുകൊണ്ടാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്.
മാനുഷികമായ വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കളും ഈ കുറ്റകൃത്യത്തിന്‍റെ പങ്കാളികളാവുകയാണ്’- അവരുടെ കുറിപ്പിൽ പറയുന്നു. ആഞ്ജലിന ജോളി ഒരു ജൂത വംശജയാണ്.
Angelina Jolie calls out Israel for Attack on Palestine














