വെസ്റ്റ് ബാങ്കിൽ ആന്റണി ബ്ലിങ്കൻ്റെ അപ്രതീക്ഷിത സന്ദർശനം: പലസ്തീൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

റമല്ല: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഞായറാഴ്ച ഇസ്രയേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ അതീവ സുരക്ഷകളോടെ അപ്രതീക്ഷിത സന്ദർശനം നടത്തി. സന്ദർശനത്തിനിടെ ബ്ലിങ്കൻ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയതായി പലസ്തീൻ അതോറിറ്റി പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഒക്‌ടോബർ 7 മുതൽ ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തോടനുബന്ധിച്ച് ഗാസയിലും മറ്റ് അധിനിവേശ പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ ആഗോള തലത്തിൽ ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉന്നത യുഎസ് നയതന്ത്രജ്ഞൻ റാമല്ലയിൽ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത്.

ദക്ഷിണ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,400 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

എന്നാൽ ഒക്‌ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിലേക്കുള്ള ആന്റണി ബ്ലിങ്കന്റെ ആദ്യ യാത്രയായിരുന്നു ഇത്.

സുരക്ഷാ കാരണങ്ങളാൽ യാത്ര മുൻകൂട്ടി അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച ഇസ്രയേലിന്റെ അയൽരാജ്യമായ ജോർദാനിലും ബ്ലിങ്കൻ സന്ദർശനം നടത്തിയിരുന്നു.

More Stories from this section

family-dental
witywide