മുഖ്യമന്ത്രിക്കായി 4 ഐടി ഫെലോകള്‍ വരുന്നു, ഓരോരുത്തര്‍ക്കും മാസം 2 ലക്ഷം പ്രതിഫലം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ നാല് ഐടി ഫെലോകളെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യ വികസനം,ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, സ്റ്റാര്‍ട് അപ് തുടങ്ങിയ മേഖലകളിലായിരിക്കും പുതിയ നിയമനം. ഒന്നാം പിറണായി സര്‍ക്കരിന്റെ കാലത്ത് മുഖ്യമന്ത്രിക്ക് ഒരു ഐടി ഫെലോയായിരുന്നു ഉണ്ടായിരുന്നത്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് അയാള്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാളെ ഒഴിവാക്കി. എന്നാല്‍ പുതിയതായി നിയമിക്കുന്ന നാലു പേരില്‍ ഇയാളും ഉള്‍പ്പെടുമെന്ന് പിന്നാമ്പുറ സംസാരം ഉയരുന്നുണ്ട്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ പ്രതിമാസം ലഭിക്കും

സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കാനായി രൂപീകരിച്ച ഹൈപവര്‍കമ്മിറ്റിയെ സഹായിക്കുക എന്നതാണ്ഐടി ഫെലോകളുടെ ജോലി. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് ഫെലോകളെ നിയമിക്കുക എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

നിയനമനം നടത്താന്‍ ടെക്നോപാര്‍ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.