ഫോൺ ചോർത്തൽ: ആരോപണം ഗുരുതരം, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ന്യൂഡൽഹി: ഫോൺ ചോർത്തൽ വിവാദം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. 150 രാജ്യങ്ങളിൽ മുന്നറിയിപ്പ് പോയി. ആരോപണം ഗുരുതരമാണമാണെന്നും, പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണമെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ആപ്പിളിനോടും അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിൻ്റേത് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍ നിന്ന് ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പ്രതിക്ഷ നേതാക്കൾ പുറത്തുവിട്ടത്. കോണ്‍ഗ്രസ് എം പി ശശി തരൂര്‍, തൃണമൂല്‍ എം പി മഹുവാ മോയിത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്.

തന്റെ ഓഫീസിലെ ജീവനക്കാരുടെ ഫോണുകൾ ചോർത്താൻ ശ്രമം നടന്നതായി രാഹുൽ ഗാന്ധിയും ആരോപിച്ചു. തന്‍റെ ഓഫീസിലുള്ളവര്‍ക്കും കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഐഫോണുകളില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

More Stories from this section

family-dental
witywide