ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാന്‍ തേജസ് വിമാനങ്ങളും പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങാന്‍ അനുമതി

ന്യൂഡല്‍ഹി: കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധ വിമാനങ്ങളും പ്രചണ്ഡ് ഹെലികോപ്റ്ററുകളുമാണ് സൈന്യത്തിലേക്കായി വാങ്ങുന്നത്. 97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിനാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്. 253 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള ഇടപാടുകള്‍ക്ക് ഏകദേശം 1.1 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ് തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയാണ് വാങ്ങുന്നത്. മറ്റ് ഇടപാടുകള്‍ക്ക് അടക്കം മൊത്തം രണ്ടു ലക്ഷം കോടിയുടെ ഇടപാടിനാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്. വില സംബന്ധിച്ച ചര്‍ച്ചയ്ക്ക് ശേഷം സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

More Stories from this section

family-dental
witywide