അമേരിക്കയില്‍ പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍

അമേരിക്കയിലെ വേമോണ്ട് യൂണിവേഴ്‌സിറ്റി ക്യാംപസിനു സമീപം പലസ്തീനിയന്‍ വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്‌സണ്‍ ഈറ്റണ്‍ എന്ന 48കാരനാണ് അറസ്റ്റിലായിരിക്കുന്നത്. പലസ്തീന്‍ ശിരോവസ്ത്രമായ കിഫായ ധരിച്ചതിനെത്തുടര്‍ന്നാണ് പ്രതി വിദ്യാര്‍ത്ഥികളെ വെടിവെച്ചതെന്നാണ് നിഗമനം. നടന്നത് ഭീകരമായ വിദ്വേഷ ആക്രമണമാണെന്ന് അറബ്-അമേരിക്കന്‍ നേതാക്കള്‍ പ്രതികരിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റതിനു സമീപത്താണ് ജയ്‌സണ്‍ ഈറ്റണ്‍ താമസിക്കുന്നത്. ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍്തഥികളുടെ പരുക്കുകള്‍ ഗുരുതരമാണെന്ന് യുകെയിലെ പലസ്തീന്‍ കാര്യാലയത്തിന്റെ മേധാവി ഹുസാം സോമ് ലോട്ട് പറഞ്ഞു. പലസ്തീന്‍ ശിരോവസ്ത്രം ധരിച്ചു എന്നതാണ് വിദ്യാര്‍ത്ഥികള്‍ ചെയ്ത തെറ്റായി അക്രമി കണ്ടത് എന്നും സോമ്‌ലോട്ട് പറഞ്ഞു.

ഇത്തരം നീചമായ കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണെന്നും ഉറപ്പു വരുത്തണമെന്ന് വെടിയേറ്റ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ എക്‌സില്‍ കുറിച്ചു. വിദ്വേഷകുറ്റമായി കണ്ട് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. അക്രമിയെ നിയമത്തിനു മുന്നിലെത്തിക്കുമ്പോള്‍ മാത്രമേ തങ്ങള്‍ക്ക് ആശ്വാസം ലഭിക്കൂ എന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ട് ബലര്‍ലിങ്ടണിലുള്ള വേമോണ്ട് ക്യാംപസിനു വെളിയിലാണ് സംഭവം നടന്നത്. തഷീന്‍ അഹമ്മദ്, കിന്നാന്‍ അബ്ദെല്‍ ഹാമിദ്, ഹിഷാം അവര്‍റ്റനി എന്നിവര്‍ക്കാണ് വെടിയേറ്റത്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി, ഹാവെര്‍ഫോര്‍ഡ് കോളജ്, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്‌കൂളില്‍ ഇവര്‍ സഹപാഠികളായിരുന്നു. രണ്ടു പേര്‍ യുഎസ് പൌരന്മാരാണ്. ഒരാള്‍ നിയമപരമായ താമസക്കാരനാണ്. രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.

Arrest made after 3 Palestinian college students shot in Burlington, Vermont, police say

More Stories from this section

family-dental
witywide