
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ തന്നെ മറ്റൊരു താരമായ കിഷോര്‍ കുമാര്‍ ജെന വെള്ളിയും സ്വന്തമാക്കി. നീരജോ, കിഷോറോ ആരു ഒന്നാമതാകുമെന്ന് രീതിയില്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ നീരജ് ചോപ്ര സുവര്‍ണ ജേതാവായി.
നാലാം അവസരത്തില്‍ 88.88 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് സ്വര്‍ണം നേടിയത്. 87.54 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് കിഷോര്‍ കുമാര്‍ വെള്ളി സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 81ല്‍ എത്തി.
Tags: