
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. ഇരട്ട ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് മുന്നില്‍ നിന്നു നയിച്ചു. മന്‍പ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകള്‍ നേടി.
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ നേടുന്ന നാലാം സ്വര്‍ണമാണിത്. 1966, 1998, 2014 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയിട്ടുള്ളത്. വിജയത്തിനൊപ്പം ഇന്ത്യ അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്സിനും യോഗ്യത ഉറപ്പിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 22ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 92ല്‍ എത്തി. 34, വെള്ളി, 36 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡലുകള്‍.
Tags: