സ്പെയിനിലെ 3 നിശാ ക്ലബ്ബുകളിൽ തീപിടുത്തം; 13 മരണം

മാഡ്രിഡ്: സ്പാനിഷ് നഗരമായ മുർസിയയുടെ പ്രാന്തപ്രദേശത്തുള്ള മൂന്ന് നിശാക്ലബ്ബുകളിൽ ഉണ്ടായ തീപിടുത്തത്തിൽ 13 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

അറ്റലയാസിലെ ടീറ്റർ നിശാക്ലബിലാണ് തീപിടുത്തമുണ്ടായതെന്ന് തെക്കുകിഴക്കൻ നഗരത്തിലെ എമർജൻസി കോർഡിനേഷൻ സെന്റർ എക്‌സിൽ പറഞ്ഞു.

നഗരത്തിലെ അഗ്നിശമന സേന എക്‌സിലേക്ക് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കെട്ടിടങ്ങളിൽ നിന്ന് കറുത്ത പുക ഉയരുന്നതായി കാണാം. തീപിടിത്തത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം കത്തി നശിച്ചതായും ഫോട്ടോകൾ വ്യക്തമാക്കുന്നു.

ഞായറാഴ്ച പുലർച്ചെയുണ്ടായ തീ നിയന്ത്രണ വിധേയമാക്കാൻ 40 അഗ്നിശമന സേനാംഗങ്ങളെയും 12 വാഹനങ്ങളെയും വിന്യസിച്ചതായി വകുപ്പ് അറിയിച്ചു.