ടെനിസിയിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; 6 മരണം, നിരവധി പേർക്ക് പരുക്ക്

ടെനിസി: ശനിയാഴ്ച സെൻട്രൽ ടെനിസിയിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ ആറ് പേർ മരിച്ചു. ഏകദേശം രണ്ട് ഡസനോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

നാഷ്‌വില്ലെക്ക് വടക്ക് ടെനിസിയിലെ മാഡിസണിൽ മൂന്ന് പേർ മരിച്ചതായി എമർജൻസി മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

“ഇന്ന് ഉച്ചകഴിഞ്ഞ് വീശിയടിച്ച ചുഴലിക്കാറ്റിന്റെ ഫലമായി അഞ്ച് മുതിർന്നവരും ഒരു കുട്ടിയും മരിച്ചു. കൂടാതെ, 23 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്,” ടെനിസിയിലെ മോണ്ട്ഗോമറി കൗണ്ടി പറഞ്ഞു.

“ക്ലാർക്‌സ്‌വില്ലെയിലും മോണ്ട്‌ഗോമറി കൗണ്ടിയിലും ഒരു ചുഴലിക്കാറ്റ് ഞങ്ങളെ വളരെയധികം ബാധിച്ചു,” മോണ്ട്‌ഗോമറി കൗണ്ടി മേയർ വെസ് ഗോൾഡൻ ശനിയാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

ക്ലാർക്സ് വില്ലെ നഗരത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.ഗ്രാമീണ പട്ടണമായ ഡ്രെസ്‌ഡനിൽ ഒന്നിലധികം മരങ്ങളും വൈദ്യുതി ലൈനുകളും വീടുകളും തകർന്നതായി എമർജൻസി സർവീസ് അറിയിച്ചു.

ക്ലാർക്സ് വില്ലെ സ്ഥിതി ചെയ്യുന്ന മോണ്ട്ഗോമറി കൗണ്ടിയിൽ 220,000-ത്തിലധികം ജനസംഖ്യയുണ്ട്. വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികളോട് അത്യാഹിത സേവനങ്ങൾ പ്രതികരിക്കുന്നതിനാൽ റോഡുകളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മിസിസിപ്പിയിൽ ശക്തമായ ചുഴലിക്കാറ്റിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു

More Stories from this section

family-dental
witywide