ഒരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി അറ്റ്ലാന്റയിലെ ഓണാഘോഷം

തോമസ് കല്ലടാന്തിയിൽ PRO

അറ്റ്ലാന്റയിൽ കെസിഎജി (KCAG) യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ന് സംഘടിപ്പിക്കപെട്ട ഓണാഘോഷം വർണശബളമായ പരിപാടികൾ കൊണ്ട് മനോഹരമായി. പ്രതീക്ഷിച്ചതിലും കൂടുതൽ അംഗങ്ങൾ പരിപാടിയുടെ ഭാഗമായത് ഓണാഘോഷത്തെ വൻ വിജയമാക്കി.

ശിങ്കാരി മേളവും, താലപ്പൊലിയും, മുത്തുകുടകളുടെ അകമ്പടിയോടെയും മാവേലിത്തമ്പുരാനെ, ഘോഷയാത്രയായി സ്റ്റേജിലേക് ആനയിക്കുകയും തുടർന്ന് തിരുവാതിര, നാടൻ ഓണപാട്ടുകൾ, കുട്ടികളുടെ നൃത്തം, കേരള ഫാഷൻഷോ ജനങ്ങളിൽ ഹരം ഉണർത്തുകയും ചെയ്തു.

വിപുലമായ ഓണസദ്യയ്ക്ക് നേതൃത്വം കൊടുത്ത, ടോമി വലിച്ചിറ, ബിജു വെള്ളാപ്പള്ളിക്കുഴിയിൽ, ജാക്സൺ കുടിലിൽ, ശാന്തമ്മപുല്ലഴിയിൽ, ദീപക് മുണ്ടുപാലത്തിങ്കൽ എന്നിവരെ അനുമോദിക്കുന്നു. കലാപരിപാടികള്ക്ക് നേതൃത്വം നൽകിയ വെങ്ങാലിൽ പൗർണമി, സാന്ദ്ര, ലിൻഡ ജാക്സൺ, സിനി മണപ്പാട്ടു, ജെയിംസ് ജോയ്, എന്നിവരെയും, അവതാരകരായി തിളങ്ങിയ ഫിയോന പാച്ചിക്കര, തോമസ് വെള്ളാപ്പള്ളി എന്നിവരെയും, അലങ്കാരങ്ങൾ ചെയ്തു മോടിപിടിപ്പിക്കുവാൻ സഹായിച്ച സാബു ചെമ്മലകുഴി, ജോ കൂവക്കാടാ, സുനി, റീന, മെർലിൻ, പോട്ടൂർ ജോഷുവ, എന്നിവർക്കും ഓണാഘോഷങ്ങളിൽ പങ്കുചേർന്ന എല്ലാവർക്കും പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ നന്ദിയും അഭിനന്ദനങ്ങളും അർപ്പിക്കുകയും ചെയ്തു. തോമസ് കല്ലടാന്തിയിൽ പരിപാടി ലൈവ് ചെയ്യുകയും, റീന വലിച്ചിറ നല്ല ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയും ചെയുകയും ചെയ്തതും അഭിനന്ദിക്കപ്പെട്ടു.

More Stories from this section

dental-431-x-127
witywide