എം.വി ഗോവിന്ദനെ അപകീർത്തിപ്പെടുത്താൻ ശ്രമം: സ്വപ്നയുടെ ഹർജി തള്ളി

സിപിഎം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദനെതിരെ ഫേസ്‌ബുക്ക്‌ ലൈവിലൂടെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ സ്വപ്‌ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് ഹൈക്കോടതി. തളിപ്പറമ്പ്‌ പൊലീസ്‌ നോട്ടിസയച്ചത് ചോദ്യം ചെയ്ത് സ്വപ്ന നൽകിയ ഹർജി തള്ളിയാണ് കോടതി നിർദേശം.

പ്രതിയുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ചെല്ലേണ്ട ആവശ്യമില്ല. അവർ ആവശ്യപെടുമ്പോള്‍ പ്രതി ഹാജരാകുകയാണ് വേണ്ടതെന്നും ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ വ്യക്തമാക്കി.

കണ്ണൂരിൽ പോയാൽ ഭീഷണിയുണ്ടെന്ന് സ്വപ്ന അറിയിച്ചു. അങ്ങനെയുണ്ടങ്കിൽ അത് അന്വേഷണ ഉദ്യോഗ്സഥന് മുന്പാകെ അപേക്ഷ നൽകാമെന്നും കോടതി ഇത്തരവിലുണ്ട്. ഹർജിക്കാരിക്ക് ശാരീരക ഉപദ്രവമുണ്ടാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നേരത്തെ നൽകിയ നോട്ടീസിന്റെ കാലാവധി കഴിഞ്ഞെങ്കിൽ സമയം നിശചയിച്ച് പുതുക്കിയ നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു.

നയതന്ത്രബാഗു വഴി സ്വർണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിജേഷ് പിളളവഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബെംഗളൂരിൽ വച്ച്‌ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം. 

ഫേസ്‌ബുക്ക്‌ വഴി സ്വപ്‌ന സുരേഷ്‌ ഉന്നയിച്ച ആരോപണത്തിനെതിരെ സിപിഐ എം തളിപ്പറമ്പ്‌ ഏരിയ സെക്രട്ടറി കെ സന്തോഷ് നൽകിയ പരാതിയിൽ സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Attempt to defame MV Govindan Supreme Court Swapna’s plea dismissed

More Stories from this section

family-dental
witywide