ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് ബസില്‍ യാത്ര ചെയ്ത സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിവില്‍ പൊലീസ് ഓഫീസര്‍ അജാസ് മോനെതിരെയാണ് സ്ത്രീ പരാതി നല്‍കിയത്. ബസില്‍ യാത്ര ചെയ്യവെ പൊലീസുകാരന്‍ കടന്നു പിടിക്കുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി. പരാതിയില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു.