വാഹനാപകടം; ∙ ഓസ്ട്രേലിയയിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട ചിറ്റാർ പ്ലാത്താനത്ത് ജോൺ മാത്യുവിന്റെ മകൻ ജെഫിന്‍ ജോണ്‍ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ന്യൂ സൗത്ത് വെയ്ൽസ് വാഗവാഗയിലെ ചാൾസ് സ്റ്റട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്നു.

ഞായറാഴ്ച, മെൽബൺ- സിഡ്നി ഹൈവേയിൽ ഗൺഡഗായിക്കടുത്ത് കൂളക് എന്ന സ്ഥലത്തുവച്ചാണ് അപകടം നടന്നത്. ജെഫിൻ ഓടിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ ജെഫിൻ മരിച്ചതായാണ് വിവരം. വെെകുന്നേരം 5.10 ഓടെ റിവേറിന പൊലീസ് ജെഫിന്റെ മരണം സ്ഥിരീകരിച്ചു.

റേഡിയോളജി പഠനം പൂർത്തിയാക്കിയ ജെഫിന്‍ ജോലി സ്ഥലത്തുനിന്ന് യൂണിവേഴ്സിറ്റിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. താമസ സ്ഥലത്തുനിന്ന് ഏകദേശം 1500 കിലോമീറ്റർ അകലെയാണ് ജെഫിൻ ജോലി ചെയ്തിരുന്നത്.

ഒന്നര പതിറ്റാണ്ടോളമായി അഡലൈഡിൽ താമസമാക്കിയ ജോണിന്റെയും ആൻസിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ജെഫിൻ. അഡലൈഡിൽ വിദ്യാർഥിയായ ജിയോൺ ആണ് സഹോദരൻ. ഒരു വർഷം മുന്‍പാണ് ജെഫിൽ അവസാനമായി കേരളത്തിലെത്തിയത്.

More Stories from this section

dental-431-x-127
witywide