ഉജ്ജയിനില്‍ 12 വയസ്സുകാരിയെ ബലാല്‍സംഗ ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയില്‍; വലിയ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഭോപ്പാല്‍: രാജ്യത്തെ നടുക്കിയ മറ്റൊരു സംഭവം തന്നെയായിരുന്നു മധ്യപ്രദേശിലെ ഉജ്ജയിനില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ക്രൂര ബലാല്‍സംഗത്തിന് ഇരയായ ശേഷി ചോര ഒലിപ്പിച്ച് ഒരു പന്ത്രണ്ട് വയസ്സുകാരി പെണ്‍കുട്ടി തെരുവിലൂടെ അര്‍ദ്ധ നഗ്നയായി നടക്കുന്നു. പലരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആരും സഹായിക്കാതെ അരക്കുതാഴെ വസ്ത്രം പോലും ഇല്ലാതിരുന്ന ആ കുട്ടി രണ്ടര മണിക്കൂറോളം റോഡിലൂടെ നടന്നു. മനുഷ്യ മനഃസാക്ഷിയെ നടുക്കിയാണ് ആ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നത്. ആ സംഭവത്തിലാണ് കുട്ടിയെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായിരിക്കുന്നത്.

https://x.com/VidarbhaaTimes/status/1707411287464952306?s=20

ഓട്ടോ ഡ്രൈവറായ ഭാരത് സോണിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നതിനിടയില്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇന്‍ഡോറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ആരോഗ്യനില തൃപ്തികരമാണെന്ന് ശിശു സംരക്ഷണ വിഭാഗം അംഗങ്ങള്‍ പറഞ്ഞു. ഏതായാലും ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ മധ്യപ്രദേശില്‍ വര്‍ദ്ധിച്ചുവരികയാണ്. അതിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മധ്യപ്രദേശിനൊപ്പം ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രികള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടി വരികയാണ്.

2012ലെ ദില്ലി കൂട്ടബലാല്‍സംഗ സംഭവത്തിന് ശേഷം ഇത്തരം കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നിയമഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. പക്ഷെ എന്നിട്ടും ഇതൊന്നും ശക്തമായ തടയാന്‍ സാധിക്കുന്നില്ല എന്നതാണ് പരിതാപകരം.

Auto driver arrested for assaulting girl in Madhya Pradeshs Ujjain

More Stories from this section

family-dental
witywide