തൃശൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: തൃശ്ശൂരില്‍ വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. തൃശ്ശൂര്‍ ഗാന്ധിനഗറില്‍ ഇന്നുച്ചയ്ക്കാണ് സംഭവം. ഓട്ടോറിക്ഷയ്ക്കു തീപിടിച്ചതു കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് എങ്ങനെയാണ് തീപിടിച്ചതെന്നു കാര്യം വ്യക്തമായിട്ടില്ല. സിഎന്‍ജി ഓട്ടോ ആണെന്നാണ് വിവരം. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

More Stories from this section

family-dental
witywide