
മലപ്പുറം: മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, യാത്രകാരികളായ മുഹ്സിന, തസ്നീമ (28), തസ്നീമയുടെ മകൾ മോളി (ഏഴ്) റൈസ (മൂന്ന്) എന്നിവരാണ് മരിച്ചത്.
മരിച്ച മുഹ്സിനയുടെ മക്കളായ മുഹമ്മദ് നിഷാദ് (11), അസ ഫാത്തിമ (4), മുഹമ്മദ് അസൻ എന്നിവർക്കും, സാബിറ എന്ന 58 കാരിക്കും ഒരു വയസ്സുകാരൻ റൈഹാൻ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇതിൽ പരിക്കേറ്റ സാബിറയെയും റൈഹാനേയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. ഓട്ടോ പെട്ടെന്നു വളച്ചപ്പോള്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍, അപകടത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.













