ബൈജു വർഗീസ് കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി പ്രസിഡന്റ്; ടോം നെറ്റിക്കാടൻ ജനറൽ സെക്രട്ടറി

ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാഞ്ച്) 2024 ലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തു. ഡിസംബര്‍ 2 ശനിയാഴ്ച സോമെർസെറ്റിലുള്ള ടാഗോർ ബാന്‍ക്വറ്റ് ഹാളില്‍ നടന്ന ജനറല്‍ ബോഡി ആണ് പുതിയ ഭരണ സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.

ബൈജു വര്‍ഗീസ് ആണ് പുതിയ പ്രസിഡന്റ്. ടോം നെറ്റിക്കാടൻ ജനറൽ സെക്രട്ടറിയായും നിർമൽ മുകുന്ദൻ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു . മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് സോഫിയ മാത്യു, ജോയിന്റ് സെക്രട്ടറി ഖുർഷിദ് ബഷീർ , ജോയിന്റ് ട്രഷറര്‍ ടോം വര്ഗീസ് . ചാരിറ്റി അഫയേഴ്സ് – ജോർജി സാമുവേൽ ; പബ്ലിക് & സോഷ്യൽ അഫയേഴ്സ് – ജിജീഷ് തോട്ടത്തിൽ ; കള്‍ച്ചറല്‍ അഫയേഴ്സ് – ദയ ശ്യാം ; മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ – രശ്മി വിജയൻ ; യൂത്ത് അഫയേഴ്സ് – അനുപ് മാത്യൂസ് ; IT ഓഫീസർ – കൃഷ്ണപ്രസാദ്‌ എമ്പനത്തു; സ്പോർട്സ് അഫയേഴ്സ് – അസ്‌ലം ഹമീദ്; എക്സ് ഒഫീഷ്യോ – വിജേഷ് കാരാട്ട് (2023 കാലഘട്ടത്തിലെ പ്രസിഡന്റ് ) എന്നിവര്‍ ആണ് 2024 എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയർപേഴ്സൺ ആയി 2019 കാലഘട്ടത്തിലെ പ്രസിഡന്റ് ആയിരുന്ന ദീപ്തി നായർ തിരഞ്ഞെടുക്കപ്പെട്ടു. സ്വപ്ന രാജേഷ്, അനിൽ പുത്തൻചിറ, നീന ഫിലിപ്പ്, രാജു പള്ളത്തു, സണ്ണി കുരിശുംമൂട്ടിൽ, ജോൺ ജോർജ് എന്നിവരാണ് മറ്റു ട്രസ്റ്റി ബോർഡ് മെംബേർസ്.

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക കൂട്ടായ്മകള്‍ക്ക് എന്നും പുത്തന്‍ മാനങ്ങള്‍സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്കു പോയ വര്‍ഷങ്ങളില്‍ ലഭിച്ച അകമഴിഞ്ഞ ജന പിന്തുണക്കു നന്ദി പറഞ്ഞ പ്രസിഡന്റ് വിജേഷ് കാരാട്ട് ഈ വര്‍ഷവും എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായി അറിയിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ പുതിയ പ്രസിഡന്റ് ബൈജു വര്ഗീസിന്റെ നേതൃത്വത്തിലുള്ള ഊർജസ്വലമായ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് എന്ന് ജനറല്‍ ബോഡിക്ക് വേണ്ടി ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ ജയൻ ജോസഫ് ആശംസിച്ചു.

2023 ലെ ടീമിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സഹകരിച്ച, കൂടെ നിന്ന് പ്രവർത്തിച്ച ന്യൂ ജേഴ്സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളോടും, കേരളാ അസോസിയേഷന്റെ കുടുംബാംഗങ്ങളോടും എന്നും നന്ദിയും സ്നേഹവും കടപ്പാടും ഉള്ളവരായിരിക്കുമെന്നു പ്രസിഡന്റ് വിജേഷ് കാരാട്ട് , സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ വിജയ് പുത്തൻവീട്ടിൽ , വൈസ് പ്രസിഡന്റ് ബൈജൂ വര്ഗീസ് , ജോയിന്റ് സെക്രട്ടറി ടോം നെറ്റിക്കാടൻ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, ഖുർഷിദ് ബഷീർ , (കൾച്ചറൽ അഫയേഴ്സ്) ദയ ശ്യാം (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജോർജി സാമുവൽ ( ചാരിറ്റി അഫയേഴ്സ്), ടോം വര്ഗീസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), റോബർട്ട് ആന്റണി ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോസഫ് ഇടിക്കുള തുടങ്ങിയവർ അറിയിച്ചു.

മുൻകാലങ്ങളിലെ പോലെ തന്നെ 2024 ടീമിലും ന്യൂ ജേഴ്‌സി മലയാളികളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ബൈജു വര്ഗീസ് അഭ്യർത്ഥിച്ചു. ജനറല്‍ ബോഡിക്കു ശേഷം നടന്ന ഫാമിലി നൈറ്റ് ആൻഡ് ക്രിസ്മസ് ഹോളിഡേ സെലിബ്രേഷൻസ്‌ വൻ വിജയമായി, ഏതാണ്ട് അഞ്ഞൂറിൽ പരം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.. പ്രസിഡന്റ് വിജേഷ് കാരാട്ട് അധ്യക്ഷത വഹിച്ച പൊതു യോഗത്തില്‍ ജനറല്‍ സെക്രട്ടറി സോഫിയ മാത്യു ഏവരെയും സ്വാഗതം ചെയ്തു.

ന്യൂ ജേഴ്‌സിയിലെ പ്രമുഖ ഗായകർ അവതരിപ്പിച്ച സംഗീത പരിപാടിയായിരുന്നു ഹൈലൈറ്. വളർന്നു വരുന്ന കുഞ്ഞു ഗായകരുടെ പ്രകടനം അതിശയപ്പെടുത്തതായിരുന്നു. ജിത്തു കൊട്ടാരക്കരയുടെ ട്രൈസ്റ്റേറ്റ് ഡാന്‍സ് കമ്പനിയുടെ ഡാന്‍സ് ഡിജെ പരിപാടിക്ക് മാറ്റു കൂട്ടി.

മാലിനി നായരുടെ സൗപർണിക ഡാന്സ് അക്കാദമിയും, സോഫിയ മാത്യുവിന്റെ ഫാനാ സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച പരിപാടികൾ ന്യൂ ജേഴ്‌സി മലയാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ വിരുന്നായി. കലാപരിപാടികള്‍ക്കുപരിയായി എല്ലാവരും ഒന്നിച്ചു കൂടുന്നതിനും പരിചയം പുതുക്കുന്നതിനും കാഞ്ച് ഫാമിലി നൈറ്റ് വേദിയായി. വളരെ ആഹ്ളാദത്തോടെ പരിപാടിയില്‍പങ്കെടുത്ത ന്യൂജേഴ്സി മലയാളികള്‍ക്ക്ട്രഷറര്‍ വിജയ് പുത്തൻവീട്ടിൽ നന്ദി അറിയിച്ചു.

More Stories from this section

family-dental
witywide