നവകേരള സദസ്സ്: മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന് പൊലീസ്

കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറുമായി പൊലീസ്. ഡിസംബര്‍ ഏഴാം തീയതി ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ആണ് നവകേരള സദസ്സ് നടക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് ആലുവ ഈസ്റ്റ് പൊലീസ് സര്‍ക്കുലര്‍ നല്‍കിയത്.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നും പൊലീസ് നോട്ടീസില്‍ പറയുന്നു. പരിശോധനകള്‍ക്ക് ശേഷം തൊഴിലാളികള്‍ക്ക് സ്റ്റേഷനില്‍ നിന്ന് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അതിനായി തൊഴിലാളികള്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പൊലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തയാളുകളെ ഈ സ്ഥലത്ത് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. നവകേരല സദസ്സിന്റെ സുഗമമായ നടത്തിപ്പിനെന്ന പേരില്‍ ആലുവ ഈസ്റ്റ് പൊലീസ് പുറത്തിറക്കിയ വിചിത്ര സര്‍ക്കുലര്‍ ഇതിനകം വിവാദമായിക്കഴിഞ്ഞു.

More Stories from this section

family-dental
witywide