
വാഷിംഗ്ടണ്‍: വിടപറയാന്‍ കാത്തിരിക്കുകയാണ് 2023. വലിയ സിനിമകളുടെയും സെലിബ്രിറ്റികളുടെ മരണങ്ങളുടെയും വര്‍ഷമായിരുന്നു കടന്നു പോകുന്നത്. ഗൂഗിളിന്റെ വാര്‍ഷിക അവലോകനം റിപ്പോര്‍ട്ട് അനുസരിച്ച് 2023-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സിനിമകള്‍ ബാര്‍ബിയും ഓപ്പണ്‍ഹൈമറും ആയിരുന്നു.
പാവയുടെ ഫെമിനിസ്റ്റ് ഉണര്‍വിനെക്കുറിച്ച് ബാര്‍ബിയെയും അണുബോംബ് വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഓപ്പണ്‍ഹൈമറെയും കണ്ട് സിനിമാപ്രേമികള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു.
ഫുട്ബോള്‍ താരങ്ങളായ കൈലിയന്‍ എംബാപ്പെയെയും ഹാരി കെയ്നെയും ആളുകള്‍ വളരെയധികം തിരഞ്ഞപ്പോള്‍ ഷക്കീറയെയാണ് സംഗീതത്തില്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്തത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023-ല്‍ തിരയലില്‍ ഏറ്റവും ഉയര്‍ന്ന പദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഗൂഗിള്‍ സെര്‍ച്ച് റിപ്പോര്‍ട്ടുകള്‍.
Tags: