ബേസ്ബോൾ ക്യാപ്പും സൺഗ്ലാസും ധരിച്ച് ജോ ബൈഡൻ; ബീച്ചിൽ ഷർട്ട് ധരിക്കാതെ യുഎസ് പ്രസിഡന്റ്

ഡെലവെയറിലെ ഷർട്ട് ധരിക്കാതെ ബീച്ച് പ്രഭാതം ആസ്വദിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റ് പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നീല നിറത്തിലുള്ള നീന്തല്‍ ട്രങ്ക്, നീല ടെന്നീസ് ഷൂ, പിന്നിലേക്ക് തിരിച്ചുവച്ച ബേസ്‌ബോള്‍ ക്യാപ്പ്, സണ്‍ഗ്ലാസ് എന്നിവ ധരിച്ച് സ്വന്തം സംസ്ഥാനമായ ഡെലവെയറിലെ ബീച്ചില്‍ വെയില്‍ കായുന്ന ചിത്രമാണിത്.

പത്രപ്രവര്‍ത്തകനായ എറിക് ഗെല്ലറാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പ്രസിഡന്റ് ബൈഡന്‍ ഇവിടെ റെഹോബോത്തില്‍ മനോഹരമായ ബീച്ച് പ്രഭാതം ആസ്വദിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കടല്‍ത്തീരത്തുകൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി ചിത്രം പകര്‍ത്താന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഗെല്ലര്‍ പറഞ്ഞു.

കുതിരപ്പുറത്ത് ഷര്‍ട്ടില്ലാതെ പോസ് ചെയ്ത് ശരീര സൗന്ദര്യം കാട്ടിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നിരവധി പേർ ബൈഡന്റെ പുതിയ ചിത്രത്തെ താരതമ്യപ്പെടുത്തുന്നുണ്ട്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന്‍ വീണ്ടും ഒരു ടേം കൂടി നേടുന്നതിനുള്ള മത്സരത്തിലാണ്. ബൈഡന്റെ പ്രായം എതിരാളികൾ ആയുധമാക്കുന്നതിനിടെയാണ് ബീച്ചിൽ നിന്നുള്ള ചിത്രം പുറത്ത് വന്നിരിക്കുന്നത്.

More Stories from this section

dental-431-x-127
witywide