ബീറ്റ്‌സ് ഓഫ് കേരള’യുടെ നേതൃത്തിൽ നോർത്ത് ജേഴ്‌സിയിലെ ഏറ്റവും വിപുലമായ ഓണാഘോഷം

നോർത്ത് ജഴ്സി: യുവമലയാളി സംഘടനയായ ‘ബീറ്റ്സ് ഓഫ് കേരള’യുടെ നേതൃത്വത്തില്‍ നോര്‍ത്ത് ജേഴ്സിയിലെ ഓണാഘോഷത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ തുടങ്ങി, താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും, വര്‍ണാഭമായ ഘോഷയാത്രയോടെ മാവേലിയെ വരവേറ്റും കൊണ്ട് നോര്‍ത്ത് ജേഴ്സിയിലെ ഏറ്റവും വിപുലമായ ഓണം യുവ മലയാളി സംഘടനയായ ‘ബീറ്റ്സ് ഓഫ് കേരള’യുടെയും പ്രസിഡന്റ് അനൂപ് ജോര്‍ജ് മറ്റു സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തില്‍ ആഘോഷിച്ചു.

ലോകപ്രശസ്തനും, പാചക ലോകത്തെ കുലപതിയുമായ ശ്രീ പഴയിടം മോഹനൻ നമ്പൂതിരിയും അമേരിക്കയിലെ പ്രശസ്ത സിത്താർ പാലസ് റെസ്റ്റോറന്റും ചേർന്നൊരുക്കിയ സദ്യ ആയിരുന്നു ഈ വർഷത്തെ മുഖ്യാകർഷണം. 40-ഇൽ ഏറെ വിഭവങ്ങൾ അണിനിരന്ന ട്രൈ സ്റ്റേറ്റിലെ ഏറ്റവും വലിയ ഓണസദ്യയാണ് ബീറ്റ്‌സ് ഓഫ് കേരള 1000-ത്തിലേറെ അതിഥികൾക്കായീ ഈ വർഷം ഒരുക്കിയത്. 26 കുടുംബങ്ങൾ മാത്രം ഉൾപ്പെട്ട സംഘടനയിലെ അംഗങ്ങൾ പരമ്പരാഗത രീതിയിൽ ഇലയിൽ വിളമ്പി നൽകിയ സദ്യ എവർക്കും മറക്കാനാവാത്ത രുചി അനുഭവം ആയി മാറി. ഹാക്കൻസാക്കിൽ സ്ഥിതി ചെയ്യുന്ന ബെർഗെൻ കൗണ്ടിയിലെ ഏറ്റവും വലിയ ഓഡിറ്റോറിയമായ ബെർഗെൻ അക്കാഡമിയുടെ വിപുലമായ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ പരിപാടികൾ അരങ്ങേറിയത്.

2004-ൽ ‘ബെർഗെൻ ടൈഗേഴ്‌സ്’ ക്രിക്കറ്റ് ടീമിലെഅംഗങ്ങളായ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ തുടങ്ങിയ ‘ബീറ്റ്‌സ് ഓഫ് കേരള’ ഇന്ന് വളർന്നു പന്തലിച്ചു ആയിരത്തിൽപരം ആളുകൾക്ക് ഓണസദ്യ നല്കാൻ തക്കത്തിൽ വളർന്നതിന്റെ പിന്നിൽ സംഘടനയിലെ അംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണവും കൂടാതെ യഥാർത്ഥമായ സ്നേഹകൂട്ടായ്മയുടെ വിളിച്ചോതൽ ആണെന്ന് പരിപാടിക്ക് നേതൃത്വം വഹിച്ചവർ എല്ലാം ഒന്നടങ്കം പറഞ്ഞു. അംഗങ്ങൾക്കും മറ്റുള്ളവർക്കായി ബീറ്റ്‌സ് ഓഫ് കേരള നിരവധി പരിപാടികൾ നടത്താറുണ്ട്. ഫാമിലി നൈറ്റ്, ക്യാമ്പിങ്ങ്, പിക്നിക്, സ്റ്റേജ് പ്രോഗ്രാമുകൾ എന്നിവ നടത്തി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മ ക്രിസ്മസ് ഓണം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും സജീവമാണ്.

കലാപരമായി മാത്രമല്ല സാമൂഹ്യമായുള്ള ചാരിറ്റി പ്രവർത്തങ്ങൾ കൂടാതെ, കേരളത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇതിനോടകം ബീറ്റ്‌സ് ഓഫ് കേരളം നിർവഹിച്ചിട്ടുണ്ട്. വീടുകൾ വെക്കുന്നതിനും, വൈദ്യ സഹായങ്ങൾ നൽകുന്നതിലും ഈ സംഘടന വളരെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

പൊതുസമ്മേളനത്തിൽ സംഘടനയുടെ പ്രസിഡന്റ് അനൂപ് ജോർജ്, കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളും, പ്ലാറ്റിനം സ്പോൺസറും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അനൂപ് ജോർജ്‌ വിശിഷ്ടാതിഥികൾക്കും, പങ്കെടുക്കുന്നവർക്കും സ്വാഗതം അറിയിച്ചു. തുടർന്ന് സ്വാമി പാർത്ഥസാരഥി പിള്ള ഓണ സന്ദേശം നൽകി. ഓണത്തിന്റെ പ്രസക്തിയെ കുറിച്ചും ഏഴാംകടലിനിക്കരെ ആണെങ്കിലും ഓണം നലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഏറ്റവും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവതിമിർപ്പിന്റെയും ഒരുമയുടെയും ഒത്തു കൂടലിന്റെയും ഓര്മകളാണെന്നു അദ്ദേഹം പറഞ്ഞു.

പ്രശസ്ത ഗായകൻ ജെംസൺ കുര്യാക്കോസ് പരിപാടികൾക്ക് മാസ്റ്റർ ഓഫ് സെറിമോണി ആയി പരിപാടികൾ നിയന്ത്രിച്ചു. കലാപരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ബീറ്റ്‌സ് ഓഫ് കേരളയുടെ അംഗങ്ങൾ പ്രത്യേകമായി അവതരിപ്പിച്ച ‘തിരുവാതിര’ കാണികളുടെ പ്രശംസ നേടിയെടുത്തു.

അമേരിക്കയിൽ ജനിച്ചു വളർന്ന കലാകാരന്മാരുടെ സംഗീതകൂട്ടം ‘FAM-JAM’ ന്റെ അകമ്പടിയോടെ നിറഞ്ഞ സദസ്സിൽ സംഗീതസന്ധ്യ അരങ്ങേറി. അമേരിക്കയിലെങ്ങും അറിയപ്പെടുന്ന പ്രശസ്ത ഗായിക അനിത കൃഷ്ണ ഗാനങ്ങൾ ആലപിച്ചു. കൂടാതെ ജെംസൺ കുര്യാക്കോസും ഗാനങ്ങൾ ആലപിച്ചു കാണികളെ കയ്യിലെടുത്തു. പിന്നീട് പ്രശസ്ത ഗുരു മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപർണിക ഡാൻസ് അക്കാദമിയുടെ മികച്ച നൃത്ത നൃത്യങ്ങൾ വേദിയിൽ അരങ്ങേറി.

ഓണം കമ്മിറ്റി അംഗങ്ങളായ ആയ അനൂപ് ജോർജ്, സാജൻ ബാബു, ജുബിൻ മുണ്ടക്കൽ, സുമേഷ് സുരേന്ദ്രൻ, ഷൈബു വർഗീസ്, ബിബിൻ മൈക്കൽ, ജിൻസ് തര്യൻ എന്നിവരോടൊപ്പം മറ്റു ബീറ്റ്സ്‌ ഓഫ് കേരളയിലെ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

More Stories from this section

family-dental
witywide