ഇത്തവണയും ഓണം ബംപര്‍ ബവ്കോയ്ക്ക് ; ഉത്രാടദിനത്തില്‍ വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം: പഴയ റെക്കോര്‍ഡുകള്‍ അടിച്ചു തകര്‍ത്ത് കേരളത്തിലെ മദ്യവില്‍പ്പന. ഉത്രാടത്തിനു മാത്രം വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ ഉത്രാടദിനത്തേക്കാള്‍ നാലു കോടി കൂടി.

കേരളത്തില്‍ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റാണ്. ഇവിടെ മാത്രം 1.06 കോടി രൂപയുടെ മദ്യം വിറ്റു. കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് 1.01 കോടിയുടെ മദ്യം വിറ്റ് തൊട്ടുപിന്നില്‍ തന്നെയുണ്ട്. ഒരു കോടി എത്തിയില്ലെങ്കിലും 95 ലക്ഷത്തിന്റെ മദ്യം വിറ്റ് ചങ്ങനാശേരി മൂന്നാമതെത്തി.

അന്തിമ വിറ്റു വരവ് കണക്ക് വരുമ്പോള്‍ തുക ഇനിയും കൂടുമെന്നാണ് ബവ്കോ പറയുന്നത്. തിരുവോണദിനത്തില്‍ മദ്യവില്‍പനയില്ല.