കൊവിഡ് പഴങ്കഥയല്ല, യുഎസിൽ പുതിയ ബൂസ്റ്ററുകൾ; വാക്സിനേഷൻ നിർബന്ധമാക്കാൻ ബൈഡൻ ഭരണകൂടം

ഹൂസ്റ്റൺ: വീണ്ടും പുതിയൊരു കൊവിഡ് തരംഗത്തിന്റെ മുന്നറിയിപ്പുമായി അമേരിക്കയിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോർട്ട്. ഇതോടെ പുതി കൊവിഡ് ബൂസ്റ്റർ വാക്സിനേഷൻ നിർബന്ധമാക്കാൻ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സംഘം ആഹ്വാനം ചെയ്യുമെന്നാണ് വിവരം.

പുതിയ കൊവിഡ് തരംഗത്തെ പ്രതിരോധിക്കാൻ ഈ ശരത്കാലത്ത് എല്ലാ അമേരിക്കക്കാരോടും കോവിഡ് -19 ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആഭ്യര്‍ഥിച്ചേക്കുമെന്നാണ് സൂചന. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മനുഷ്യരിലെ ‘Eris’, ‘Fornax’ എന്നീ ഉപവിഭാഗങ്ങള്‍ക്കെതിരെ പുതുക്കിയ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് പ്രാരംഭ ഡാറ്റ കാണിക്കുന്നതായി മോഡേണ വ്യക്തമാക്കിയിരുന്നു. മോഡേണയും മറ്റ് കൊവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കളായ നോവാവാക്സ്, ഫൈസർ, ജർമന്‍ പങ്കാളിയായ ബയോഎൻടെക് എസ്.ഇ എന്നിവയും XBB.1.5 സബ് വേരിയന്റിനെ ലക്ഷ്യമിട്ട് അവരുടെ ഷോട്ടുകളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും യൂറോപ്പിലെയും ഹെല്‍ത്ത് റെഗുലേറ്റര്‍മാരില്‍ നിന്നുള്ള അംഗീകാരം കാത്തിരിക്കുകയാണ്. ശരത്കാല സീസണില്‍ അപ്‌ഡേറ്റ് ചെയ്ത വാക്‌സിനേഷന്‍ ഷോട്ടുകള്‍ ലഭ്യമാക്കാനാകുമെന്ന് കമ്പനികള്‍ പ്രതീക്ഷിക്കുന്നു.