
ടെൽഅവീവ്: ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 100 മില്യൺ സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ. ടെൽഅവീവിൽ ബഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. ഗാസയിലുള്ളവർക്ക് ഭക്ഷണവും മരുന്നും പാർപ്പിടവും അത്യാവശ്യമാണ്. സഹായം ഹമാസ് പോലുള്ള തീവ്രവാദികളുടെ കൈകളിൽ എത്തില്ല എന്ന് ഉറപ്പാക്കുമെന്നും ബൈഡൻ പറഞ്ഞു
പലസ്തീനിലെ ജനങ്ങളെല്ലാം ഹമാസ് അല്ലെന്നും, ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും സാധാരണക്കാരെ ഹമാസ് മനുഷ്യകവചങ്ങളാക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സെപ്റ്റംബർ 11ലെ ആക്രമണത്തിനു ശേഷം യുഎസ് പ്രതികാരദാഹത്താൽ അന്ധമായിപ്പോയെന്നും ഈ അവസ്ഥ ഇസ്രയേലിനു സംഭവിക്കരുതെന്നും ബൈഡൻ ഓർമിപ്പിച്ചു.
ഈജിപ്തിൽ കെട്ടിക്കിടക്കുന്ന പാലസ്തീനുള്ള രാജ്യാന്തര സഹായം അതിർത്തി തുറന്ന് പലസ്തീനിലേക്ക് എത്തിക്കാൻ ഇസ്രയേൽ സമ്മതിച്ചു.പലസ്തീനിലേക്കുള്ള ചരക്കു നീക്കം പുനരാരംഭിക്കാനും ഇസ്രയേൽ അനുവദിച്ചു. ബൈഡനുമായുള്ള ചർച്ചയെ തുടർന്നാണിത്. പലസ്തീനിലെ ആശുപത്രി സ്ഫോടനത്തില്ർ 500 പേർ കൊല്ലപ്പെട്ടതിൽ ഇസ്രയേലിന് പങ്കില്ല എന്ന ഇസ്രയേൽ നിലപാട് ബൈഡനും ആവർത്തിച്ചു.
Biden announces 100 million dollar aid for Gaza














