
വാഷിങ്ടൺ: ഇസ്രയേൽ പൗരൻമാർക്ക് ഇനി വിസയില്ലാതെ യുഎസിലേക്ക് എത്താം. 90 ദിവസം വരെയാണ് ഇത്തരത്തിൽ യുഎസിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുക. നേരത്തെ നവംബർ 30 മുതൽ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് യുഎസ് അറിയിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ ഇത് നേരത്തെ ആക്കുകയായിരുന്നു.
ഇതോടെ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇസ്രായേൽ പൗരൻമാർക്ക് യുഎസിലെത്താനാവുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസിലേക്ക് വരാൻ വിസ വേണ്ടാത്ത രാജ്യങ്ങളിൽ ഇസ്രായേലിനെയും ഉൾപ്പെടുത്താൻ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു.
40 ഓളം രാജ്യങ്ങളിലെ പൗരൻമാർക്കാണ് യുഎസിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുമതിയുള്ളത്. ഇതിലാണ് ഇസ്രയേലിനെയും ഉൾപ്പെടുത്തിയത്. ഇസ്രായേൽ പൗരൻമാർക്ക് നവംബർ 30 മുതൽ പുതിയ സംവിധാനത്തിനായി അപേക്ഷ നൽകാമെന്നാണ് അറിയിപ്പ്.