2023ൽ യുഎസ് വിസ നിയമങ്ങളിൽ വന്ന പ്രധാന മാറ്റങ്ങൾ

2023-ൽ, എച്ച്-1ബി, ഇബി-5, സ്റ്റുഡന്റ് വിസകൾ (എഫ്, എം, ജെ) തുടങ്ങിയ വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന തരത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിസ നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ എംബസികളിലും മാറ്റങ്ങൾ സാധുവാണ്. പുതിയ നിയന്ത്രണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം:

ആഭ്യന്തര വിസ പുതുക്കൽ

ചില വിഭാഗങ്ങളിലെ തൊഴിൽ വിസകൾ( എച്ച്-വണ്‍ ബി) ആഭ്യന്തരമായി പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാം 2023-ൽ അമേരിക്ക ആരംഭിച്ചു. ഈ പദ്ധതിയില്‍ 20,000 പേരെ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ വിസയ്ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ട്.   ഐടി, സാങ്കേതികവിദ്യാ മേഖലകളില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഇതു ഗുണം ചെയ്യും. സാങ്കേതിക മേഖലയില്‍ വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വിസ പദ്ധതിയാണ് എച്ച്-വണ്‍ ബി വിസ. അതേസമയം എച്ച്-വണ്‍ ബി, ജീവനക്കാർക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാൻ കഴിയുമെങ്കിലും, അവരുടെ പങ്കാളികൾക്ക് കഴിയില്ല.

എച്ച്-വണ്‍ ബി വിസ നിയന്ത്രണങ്ങൾ

2023-ൽ, എച്ച്-1ബി വിസ രജിസ്ട്രേഷനിലെ അമിത പ്രാതിനിധ്യം പരിഹരിക്കാൻ യുഎസ് സർക്കാർ കർശന നടപടികൾ കൊണ്ടുവന്നു. ഓരോ ജീവനക്കാരനും ഒറ്റത്തവണ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. അതനുസരിച്ച്, തൊഴിലുടമകൾ ഇപ്പോൾ ഓരോ രജിസ്ട്രേഷനും പാസ്പോർട്ട് വിവരങ്ങൾ സമർപ്പിക്കണം.

എച്ച്-1ബി സമ്പ്രദായത്തിൽ അപേക്ഷകരുടെ കൃത്രിമ വർധന കുറയ്ക്കുന്നതിനും കൂടുതൽ കാര്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാര്യക്ഷമവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണിത്. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകൾ വളരെയധികം ആവശ്യപ്പെടുന്ന H-1B വിസ പ്രോഗ്രാമിന്റെ നീതിയും സമഗ്രതയും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ഡിജിറ്റൽ വിസ ആപ്ലിക്കേഷൻ പ്രക്രിയ

2023-ൽ, യു.എസ് ഗവൺമെന്റ് ഒരു നൂതന ഓൺലൈൻ വിസ അപേക്ഷാ സംവിധാനം അവതരിപ്പിച്ചു. വിസ നടപടികൾ കാര്യക്ഷമമാക്കുകയും പേപ്പർവർക്കുകളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്തു. ഇത് വലിയമാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സംരംഭത്തിന് ഏറെ സ്വീകാര്യതയും ലഭിച്ചു.

ആഗോളതലത്തിൽ വിസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നടപടികൾ എളുപ്പത്തിലാക്കാനുമാണ് ഈ സംവിധാനം എന്നാണ് യുഎസിന്റെ വിശദീകരണം.

EB-5 വിസ അപേക്ഷകർ:

അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി 1990 ലാണ് കോണ്‍ഗ്രസ് ഇബി5 വിസ കൊണ്ടുവന്നത്. 2023 ഒക്ടോബറിൽ, USCIS EB-5 വിസ നയം പരിഷ്കരിച്ചു. ഒരു EB-5 നിക്ഷേപകൻ 10 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ, രണ്ട് വർഷത്തിന് ശേഷം അവർക്ക് യുഎസ് ഗ്രീൻ കാർഡ് ലഭിക്കുന്നതായിരിക്കും. കൂടാതെ, ഈ വർഷം EB-5 വിസ അപേക്ഷകൾക്കുള്ള നടപടിക്രമങ്ങളുടെ വേഗതയും മെച്ചപ്പെടുത്തി.

സ്റ്റുഡന്റ് വിസ നയം:

എഫ്, എം, ജെ വിസകൾക്കുള്ള വിസ പ്രോസസ്സിംഗ് ഫീസ് വർദ്ധിപ്പിച്ചതായി യുഎസ് പ്രഖ്യാപിച്ചു. കൂടാതെ, വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾ വിലയിരുത്തുന്നതിന് കോൺസുലാർ ഓഫീസർമാർക്ക് കൂടുതൽ വിവേചനാധികാരം നൽകിയിട്ടുണ്ട്. അപേക്ഷകരുടെ താമസിത്തിനുള്ള ആവശ്യകതകളേക്കാൾ അവരുടെ നിലവിലെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നടപടികൾ.

More Stories from this section

family-dental
witywide