അനുശോചന സന്ദേശത്തിൽ മരിച്ചയാളുടെ പേരു മാറി: അബദ്ധം പറ്റിയത് ബിൽ ക്ളിൻ്റണ്,കോപ്പി പേസ്റ്റ് ചെയ്താൻ ഇങ്ങനെയിരിക്കുമെന്ന് നെറ്റിസൺസ്

മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണ് ഇന്നലെ ഒരു അബദ്ധം പറ്റി. ഇന്നലെ അന്തരിച്ച മുൻ പ്രഥമ വനിത റോസലിൻ കാർട്ടറിനുള്ള അനുശോചന സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് അബദ്ധം പിണഞ്ഞത്. 96-ാം വയസ്സിൽ അന്തരിച്ച കാർട്ടറിന് പകരം ക്ലിന്റൺ ആകസ്മികമായി സെനറ്റർ ഡയാന ഫെയിൻസ്റ്റൈന് ആദരാഞ്ജലി അർപ്പിച്ചു. ഒരു മാസം മുമ്പ് അന്തരിച്ചയാളാണ് സെനറ്റർ ഡയാന ഫെയ്‌ൻ‌സ്റ്റൈൻ.

തലക്കെട്ടിലെല്ലാം റോസാലിൻ കാർട്ടർ എന്ന് കൃത്യമായുണ്ട്. “സഫലമായ ഒരു ജീവിതത്തിൻ്റെ മൂർത്തീഭാവമായിരുന്നു റോസലിൻ കാർട്ടർ . എൻ്റെയും ഹിലരിയുടേയും അനുശോചന കുറിപ്പ്” എന്നാണ് തലവാചകം.

പിന്നീട് വരുന്ന വാക്കുകളിൽ മുഴുവൻ സെനറ്റർ ഡയാന ഫെയ്‌ൻ‌സ്റ്റൈനാണ് ആദരാഞ്ജലി..

“ജീവിതം മുഴുവൻ കലിഫോർണിയയ്ക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച ഞങ്ങളുടെ പ്രിയ സുഹൃത്ത് സെനറ്റർ ഡയാന ഫെയ്‌ൻ‌സ്റ്റൈന്റെ വേർപാടിൽ ഹിലരിയും ഞാനും വളരെ ദുഃഖിതരാണ്…. എന്നു പോകുന്നു വാക്കുകൾ.

സോഷ്യൽ മീഡിയ ഇത് ആഘോഷിച്ചെന്ന് പറയേണ്ടതില്ലല്ലോ.. കോപി പേസ്റ്റ് ചെയ്തപ്പോൽ പേര് മാറ്റാൻ വിട്ടുപോയി എന്നാണ് ഒരു കൂട്ടരുടെ പരിഹാസം. ഇത് ശ്രദ്ധയിൽപെട്ട ഉടൻ പോസ്റ്റ് പിൻവലിച്ച് പുതിയത് പോസ്റ്റ് ചെയ്തു .

Bill Clinton blunders while paying tribute to former US First Lady Rosalynn Carter

More Stories from this section

dental-431-x-127
witywide