2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 209 കോടി രൂപ ചെലവഴിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബി ജെ പി ചെലവഴിച്ചത് 209 കോടി രൂപയെന്ന് കണക്കുള്‍. പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് 209 കോടിയുടെ ചെലവുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. അനൗദ്യോഗികമായി ഇതിലും എത്രയോ ഇരട്ടി പണം ചെലവഴിച്ചിട്ടുണ്ടാകും.

ജൂലൈ 15ന് പാര്‍ട്ടി സമര്‍പ്പിച്ച ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രധാന തെരഞ്ഞെടുപ്പ് ചെലവ് റിപ്പോര്‍ട്ട് പ്രകാരം 209.97 കോടി രൂപയോളമാണ് പാര്‍ട്ടി പൊതു പ്രചരണത്തിനും, സ്ഥാനാര്‍ത്ഥികളുടെ ഫണ്ടിംഗിനുമായി ചെലവഴിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ വന്‍ ഭൂരിപക്ഷത്തോടെ ഗുജറാത്തില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി 41 കോടി രൂപ നല്‍കിയപ്പോള്‍, വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള യാത്രാ ചെലവുകള്‍ക്കായി 15 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പൊതുപ്രചാരണത്തിന് 160.62 കോടി രൂപയാണ് ചെലവായത്.

More Stories from this section

dental-431-x-127
witywide