തിരുവനന്തപുരം: വലിയ തകര്‍ച്ചയാണ് ഇടതുമുന്നണിക്ക് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് പുതുപ്പള്ളിയില്‍ ഇപ്പോള്‍ കണ്ടത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തിലുള്ള സഹതാപ തരംഗം പുതുപ്പള്ളിയില്‍ ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. ഒപ്പം കേരളത്തിലെ പിണറായി സര്‍ക്കാരിന് എതിരെയുള്ള ജനങ്ങളുടെ വികാരം കൂടിയാണ് പുതുപ്പള്ളിയില്‍ ഉണ്ടായത്.
ഉമ്മന്‍ചാണ്ടി അന്തരിച്ച ഉടന്‍ നടന്ന തെരഞ്ഞെടുപ്പിലെ സഹതാപ തരംഗം ഫലപ്രദമായി ഉപയോഗിക്കാന്‍ യു.ഡി.എഫ് സാധിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരം പുതുപ്പള്ളിക്കാര്‍ കൃത്യമായി വിനിയോഗിച്ചതും പുതുപ്പള്ളിയിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കൂടാന്‍ കാരണമായി.
ദേശീയ തലത്തില്‍ ഐ.എന്‍.ഡി സഖ്യത്തെ രാഹുല്‍ ഗാന്ധി നയിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ ഇനി വലിയ വ്യത്യാസമില്ല. പുതുപ്പള്ളിയിലെ ജനവിധി ഒരു താല്‍ക്കാലിക സാഹചര്യം മാത്രമാണ്. കേരള ജനത കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും തൂത്തെറിയാന്‍ പോവുകയാണ്.
ബിജെപിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച ബിജെപിക്ക് അയ്യായിരത്തോളം വോട്ടിന്റെ കുറവ് ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി കോണ്‍ഗ്രസിന് വോട്ട് വിറ്റു എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. എല്‍.ഡി.എഫിന് കിട്ടിയ വോട്ടിന്റെ ഇരട്ടിയാണ് യു.ഡി.എഫ് നേടിയത്. ബിജെപിക്ക് കഴിഞ്ഞ കാലങ്ങളിലൊക്കെ കിട്ടിയ വോട്ടുകള്‍ കൂട്ടി നല്‍കിയാല്‍ പോലും ഇപ്പോഴത്തെ ഭൂരിപക്ഷത്തിനൊപ്പം വരില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒരു കോമാളിയാവുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
BJP state president K. Surendran termed UDF victory in Puthupally as shock treatment for Pinarayi Government