സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങുന്നുവെന്ന് ബിജെപി നേതാവ് നിലേഷ് എന്‍. റാണെ

മുംബൈ: സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങുന്നതായി അറിയിച്ച് മുന്‍ ലോക്സഭാംഗവും ബിജെപി നേതാവുമായ നിലേഷ് എന്‍. റാണെ. ‘ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് എന്നന്നേക്കുമായി പിന്‍വാങ്ങുകയാണ്. ഇനി ഭരിക്കാന്‍ എനിക്ക് തോന്നുന്നില്ല എന്നല്ലാതെ മറ്റൊരു കാരണവുമില്ല.’ എന്ന് നിലേഷ് എന്‍. റാണെ എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നിലേഷ് വ്യക്തമാക്കി. കേന്ദ്രമന്ത്രിയും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന നാരായണ്‍ റാണെയുടെ മൂത്ത മകനാണ് നിലേഷ് എന്‍.റാണെ.

ചൊവ്വാഴ്ചയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി നിലേഷ് പ്രഖ്യാപിച്ചത്. ബിജെപി പോലുള്ള ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും നിലേഷ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 2019-20 വര്‍ഷത്തില്‍ തനിക്ക് ജനങ്ങളില്‍ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചു. താന്‍ അതിന് നന്ദിയുള്ളവനാണ്. രാഷ്ട്രീയത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ചില സഹപ്രവര്‍ത്തകര്‍ കുടുംബാംഗംപോലെ മാറിയിരിക്കുന്നു. ഞാന്‍ എന്നും അവരോട് കടപ്പെട്ടിരിക്കും എന്നും നിലേഷ് കുറിച്ചു.

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല. വിമര്‍ശകര്‍ വിമര്‍ശിച്ചേക്കും. പക്ഷേ എന്റെ സമയം പാഴാക്കുന്നത് എനിക്ക് ഇഷ്ടമല്ല, അറിയാതെ ചിലരെയെങ്കിലും വ്രണപ്പെടുത്തിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്നും നിലേഷ് എന്‍ റാണെ എക്സില്‍ കുറിച്ചു. നിലേഷിന്റെ സഹോദരന്‍ നിതേഷ് എന്‍. റാണെ നിലവില്‍ മഹാരാഷ്ട്രയിലെ കങ്കാവലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

More Stories from this section

family-dental
witywide