
ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ഏകപക്ഷീയമായ ഫലം സംശയാസ്പദമെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ഇത്തരമൊരു ഫലം വിശ്വസിക്കാന്‍ സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് പാടാണെന്നും മായാവതി ആരോപിച്ചു.
തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ശക്തമായ മത്സരമാണ് നടന്നത്. ബി എസ് പിയുടെ മുഴുവന്‍ സംഘടനാ സംവിധാനവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ഫലമല്ല പുറത്തുവന്നതെന്നും മായാവതി എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം ‘തികച്ചും വ്യത്യസ്തവും ഏകപക്ഷീയവുമാകുന്നത് വളരെ നിഗൂഢമായ ഒരു കാര്യമാണെന്നും അത് ഗൗരവമായി ചിന്തിച്ച് പരിഹരിക്കേണ്ടതുണ്ടെന്നും’ അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി, മധ്യപ്രദേശും വലിയ ജനവിധിയോടെ നിലനിര്‍ത്തി. തെലങ്കാനയില്‍ പാര്‍ട്ടിക്ക് നഷ്ടം നേരിട്ടെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വോട്ട് വിഹിതവും സീറ്റ് വിഹിതവും വര്‍ധിച്ചു.