‘ബ്ലാക്ക് പാന്തർ’ സ്റ്റണ്ട്മാനും മൂന്ന് മക്കളും കാർ അപകടത്തിൽ കൊല്ലപ്പെട്ടു

അറ്റ്ലാന്‍റ: ലോകപ്രശസ്ത സിനിമകളായ ബ്ലാക്ക് പാന്തർ, അവഞ്ചേഴ്‌സ് എന്നിവയുടെ സ്റ്റണ്ട്മാനും പ്രശസ്ത നടനുമായ താരാജ റാംസെസ് (41) കാറപകടത്തിൽ കൊല്ലപ്പെട്ടു. യുഎസിലെ ജോർജിയയിൽ വച്ചാണ് കാർ അപകടത്തിൽ പെട്ടത്.

റാംസെസിന് ഒപ്പമുണ്ടായിരുന്ന മൂന്ന് മക്കളും അപകടത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. 13 വയസുള്ള മകളും 10 വയസുള്ള മകനും 8 ആഴ്ച പ്രായമുള്ള നവജാത ശിശു എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. റാംസെസിന്റെ കാർ റോഡിൽ ബ്രേക്ക് ഡൗണായ ട്രാക്ടർ-ട്രെയിലറുമായി കൂട്ടിയിടിച്ചതാണ് അപകടമുണ്ടായത്.

തന്റെ അഞ്ച് കുട്ടികളുമായി ഹാലോവീൻ രാത്രി ജോർജിയയിലെ ഡികാൽബ് കൗണ്ടിയിലെ അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റാംസെസ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതസംസ്‌കാരച്ചെലവുകൾക്കായി കുടുംബത്തെ സഹായിക്കുന്നതിനായി GoFundMe യിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide