
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ ഇസ്രയേല്‍ പൗരന്മാര്‍ക്ക് ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സിന്റെ ഉപദേശം. സ്ഫോടനം ഒരു ‘ഭീകരാക്രമണം’ ആയിരിക്കാമെന്ന് കൗണ്‍സില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
‘വൈകിട്ട് 5:48 ഓടെ എംബസിക്ക് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയും. ഡല്‍ഹി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണ്,’ ഇസ്രായേല്‍ എംബസി വക്താവ് ഗൈ നിറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലി നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അഭിപ്രായത്തില്‍, തിരക്കേറിയ സ്ഥലങ്ങളിലും (മാളുകളിലും മാര്‍ക്കറ്റുകളിലും) പാശ്ചാത്യരെ/ജൂതന്മാരെയും ഇസ്രായേലികളെയും സേവിക്കുന്ന സ്ഥലങ്ങളിലേക്കും പോകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഇസ്രായേലി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ന്യൂഡല്‍ഹിയിലെ ചാണക്യപുരി നയതന്ത്ര എന്‍ക്ലേവിലെ ഇസ്രായേല്‍ എംബസിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.













