‘ആലുവ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം; ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത്

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ സ്റ്റേഷനില്‍ അരിച്ചു പെറുക്കി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും. ഇന്നലെ രാത്രി 11 മണിയോടെയാണ് തിരുവനന്തപുരം റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം എത്തിയത്. സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്നും പെട്രോള്‍ ബോംബ് എറിയുമെന്നുമായിരുന്നു സന്ദേശം.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരമറിയിച്ചയുടന്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയില്‍വേ സ്‌റ്റേഷനിലെത്തി പരിശോധന നടത്തി. എന്നാല്‍ സംശയകരമായി യാതൊന്നും കണ്ടെത്താനായിട്ടില്ല. അതേസമയം സുരക്ഷാഭീഷണിയെത്തുര്‍ന്ന് പരിശോധന പൂര്‍ത്തിയാകുന്നതു വരെ ട്രെയിനുകള്‍ കടത്തി വിടാതിരുന്നതിനാല്‍ പല ട്രെയിനുകളും വൈകി. തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരം റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണിയെത്തിയത്. ഫോണ്‍ വിളിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

More Stories from this section

family-dental
witywide