‘മണിക്കൂറുകൾക്കുള്ളി അത് പൊട്ടും’; മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി 11.59ന് xonocikonoci10@beeble.com എന്ന ഐഡിയിൽ നിന്നാണ് അദാനി ഗ്രൂപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിന് ബോംബ് ഭീഷണി ലഭിച്ചത്.

“നിങ്ങളുടെ വിമാനങ്ങളിൽ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ അത് പൊട്ടും. ഞാൻ നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങൾ ഫണിങ് എന്ന ഭീകരരുടെ സംഘത്തിൽപെട്ടവർ,” എന്നായിരുന്നു മെയിൽ സന്ദേശം.

വിമാനത്താവളം അധികൃതർ ബജ്പെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതർ കണ്ടതെന്നും പരാതിയിൽ പറയുന്നു.

‘ഫണിംഗ്’ എന്ന പേരിൽ സ്വയം അവകാശപ്പെടുന്ന തീവ്രവാദ ഗ്രൂപ്പിൽ നിന്ന് ഭീഷണി ഇമെയിലുകൾ ലഭിച്ച രാജ്യത്തുടനീളമുള്ള നിരവധി വിമാനത്താവളങ്ങളിൽ ഒന്നാണ് മംഗളൂരു വിമാനത്താവളം.

മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയിട്ടും പോലീസിന് സ്ഫോടനവസ്തുക്കളോ മറ്റോ ലഭിച്ചില്ല.

വിമാനത്താവളത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ മാധ്യമങ്ങളെ അറിയിച്ചു. പോലീസ് കൂടുതൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ചു, അധികൃതർ വിമാനത്താവളത്തിൽ ബോംബ് പരിശോധനകൾ നടത്തിവരികയാണ്.

ഈ മാസം ആദ്യം ബംഗളൂരുവിലെ പല സ്‌കൂളുകളിലും ബോംബ് വച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഒഴിപ്പിച്ച ശേഷം അധികൃതർ സ്കൂളുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇമെയിലുകൾ വ്യാജമാണെന്ന് തെളിഞ്ഞു.

More Stories from this section

family-dental
witywide