ബോറിസ് ജോൺസൺ വീണ്ടും മാധ്യമപ്രവർത്തകനാകുന്നു, ഇത്തവണ ജിബി ന്യൂസിൽ

ലണ്ടൻ: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാഷ്ട്രീയകാര്യ ചാനലായ ജിബി ന്യൂസിന്റെ ഭാഗമാകുന്നു. അവതാരകന്‍, പ്രോഗ്രാം നിര്‍മാതാവ്, കമന്റേറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് ചാനല്‍ അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ബ്രിട്ടീഷ്, യുഎസ് തെരഞ്ഞെടുപ്പുകളില്‍ പ്രത്യേക പങ്കുവഹിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാലത്തെ സര്‍ക്കാര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കഴിഞ്ഞ വര്‍ഷം ജോണ്‍സന് പ്രധാനമന്ത്രിപദം രാജിവയ്ക്കേണ്ടിവരുകയായിരുന്നു. പാര്‍ലമെന്റിനോടു നുണപറഞ്ഞുവെന്ന് അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ജൂണില്‍ എംപി സ്ഥാനവും രാജിവച്ചിരുന്നു.

രാഷ് ട്രീയത്തിലിറങ്ങുന്നതിനു മുമ്പ് ജോണ്‍സന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ദ ടൈംസ്, ദ ഡെയ് ലി ടെലഗ്രാഫ് പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡെയ്ലി മെയിലില്‍ കോളം എഴുതുന്നുണ്ട്.

More Stories from this section

family-dental
witywide